കണ്ണുള്ളവർ കാണട്ടെ Chamravattam Bridge Approach Road
തിരൂർ ചമ്രവട്ടം പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അവസ്ഥയാണിത്. കൊട്ടിഘോഷിച്ച് ഉൽഘാടനം ചെയ്യപ്പെട്ട പാലത്തിന്റെ നിർമ്മാണത്തിലെ അഴിമതി അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിരൂരിലെയും പൊന്നാനിയിലെയും ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാലം ദീർഗ ദൂര യാത്രക്കാരും ചരക്ക് വാഹനങ്ങളും ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥയോട് അധികാരികൾ നിസ്സംഗ മനോഭാവം പുലർത്തി കൊണ്ടിരിക്കുകയാണ്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ ആദരിക്കുന്ന ജനസേവകനായ പാലോളിയുടെ അശാന്ത പരിശ്രമം മൂലം സാധ്യമയ ഈ പാലത്തിന്റെ നിർമ്മാണത്തിൽ അഴിമതി നടത്തിയ ഉദ്യേഗസ്ഥരെ കുറിച്ചും പദ്ധതി നടപ്പിലാക്കിയ നിർമ്മാണ കമ്പനിയെ കുറിച്ചുമുള്ള അനാസ്ഥകൾ അന്വേഷിച്ച് കണ്ട് പിടിക്കുന്നതോടൊപ്പം ജനങ്ങളുടെ ദുരിതം മാറ്റാൻ ജനപ്രതിനിധികളടക്കമുള്ള അധികാരികൾ യുദ്ധകാല അടിസ്ഥാനത്തിൽ ഇടപെട്ട് പരിഹരിക്കേണ്ടതാണ്.
No comments