വരും ദിവസങ്ങളിൽ Fb, whatsapp എന്നിവിടങ്ങളിൽ ഇത്തരക്കാരെ കാണാം.
ഇന്ന് ന്യൂസ് ചാനലുകളിൽ ചർച്ച നടക്കുന്നതിലും എത്രയോ വേഗത്തിൽ ഏത് വിഷയത്തെയും ചർച്ചക്കിടാൻ സോഷ്യൽമീഡിയ തയ്യാറായി. അത് കൊണ്ട് തന്നെ നമ്മുടെ കൂട്ടുകാരുടെ സ്റ്റാറ്റസിൽ ഒരു വാർത്ത മണക്കുന്നുണ്ടാകും.
നമ്മൾ മലയാളികൾക്ക് എന്നും ഓരോ വിഷയത്തെകുറിച്ച് സംസാരിക്കാനുണ്ടാകും. എന്നാൽ വരാനിരിക്കുന്ന ഒരു Post നെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
കുന്നുകൾ ഇടിച്ചു നിരത്തിയപ്പോൾ നാം പോസ്റ്റ് ചെയ്തു.
മരങ്ങൾ വെട്ടിമാറ്റിയപ്പോൾ നാം പോസ്റ്റ് ചെയ്തു.
നമ്മുടെ കിണറ്റിലെ വെള്ളം വറ്റിയപ്പോൾ നാം പോസ്റ്റ് ചെയ്യാൻ മറന്നു.
ഇനി നമുക്ക് മുൻപിൽ വരുന്ന സൗജന്യ കുടിവെള്ളക്കാരുടെ കൂടെ നിന്ന് ഒരു പോസ്റ്റിടാം.
"സൗജന്യ കുടിവെള്ള വിതരണം "
ഉടൻ തന്നെ നമുക്ക് പ്രതീക്ഷിക്കാം ഈയൊരു പോസ്സിനായി.
ഫോട്ടോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരും സംഘാടകരുടെ പേര് പ്രത്യാകം എടുത്ത് കാണിക്കണം.
മനസ്സറിഞ്ഞ് നീ നന്മ ചെയ്താൽ തീർച്ചയായും ദൈവം നിന്നെ സഹായിക്കും.
No comments