Breaking News

Meals Ready ആരാണ് അയാൾ ?


ഹോട്ടലിനുള്ളിൽ ശീതീകരിച്ച മുറിയിൽ ഒറ്റയ്ക്കൊ, കുടുംബസമേതമൊ, സുഹൃത്തുക്കളുമൊത്തൊ വന്നിരുന്ന് ഭക്ഷണം കഴിച്ച് ഇറങ്ങിപ്പോകുമ്പോൾ നമ്മൾ ടിപ്പ് കൊടുക്കുന്നത് ആർക്കാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടൊ ?

ഹോട്ടലിനകത്ത്മാന്യമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഒരാൾക്ക് നിങ്ങൾ ടിപ്പ് കൊടുത്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. മറിച്ച് നിങ്ങൾ റോട്ടിലേക്ക് ഇറങ്ങിയാൽ കാണാം പൊരിവെയിലത്ത് ഊണ് റെഡി എന്ന ബോർഡുമായി നിങ്ങളെ സ്വാഗതം ചെയ്ത ഒരാളെ...

ഒരു ദിവസംപോലും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പൊരിവെയിലത്ത് പൊടിപടലങ്ങൾക്ക് നടുവിൽ നിങ്ങളെ സ്വാഗതം ചെയ്ത അദ്ദേഹത്തിന് നിങ്ങൾ ഒരു പത്ത് രൂപ കൊടുത്തു നോക്കൂ...
നിങ്ങളുടെ വയറ് നിറഞ്ഞത്പോലെ അദ്ദേഹത്തിന്റെ മനസ്സും നിറയും
തീർച്ചയായും നിങ്ങളൊരു നന്മ ചെയ്തതിൽ അഭിമാനിക്കുകയും ചെയ്യാം.

No comments