Breaking News

സെവൻസ് ഫുഡ്ബോൾ ലഹരി. FB യിൽ ലൈവ് കണ്ടത് പതിനായിരങ്ങൾ.



Ameen KP എന്ന സുഹൃത്തിന്റെ ലൈവ് വീഡിയോ ഇന്നലെ രാത്രി ശ്രദ്ധയിൽ പെട്ടപ്പോൾ കുറച്ച് നേരം കണ്ടു. കാണികളെ ആവേഷ ലഹരിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് fifa manjery യും KFC Kalikavum കട്ടക്ക് കട്ട മത്സരം നടക്കുന്നു.

Like കളും കമന്റുകളുമായി മലബാറിലെ സെവൻസ് ഫുട്ബോളിനെ സ്നേഹിക്കുന്ന പതിനായിരങ്ങൾ ലോകത്തിന്റ പലകോണിൽ നിന്നും വീഡിയോ കണ്ടപ്പോൾ ഒരു അന്താരാഷ്ട്ര മത്സരം കാണുന്ന ഫീലായിരുന്നു.

ഇരു ടീമുകളിൽ നിന്നും ചിലർ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായപ്പോൾ കളി തടസ്സപ്പെടുത്താതെ കാണികളുടെ രോക്ഷ പ്രകsവും തുടർന്ന് ചുവപ്പ് കാർഡും പോലീസിനെയും വരെ കാണാനിടയായി.

രാത്രിയുടെ ഇരുട്ടിൽ നാല് കോണുകളിൽ ഉയർന്ന് നിൽക്കുന്ന വെട്ടത്തിന് നടുക്ക് കെട്ടിപ്പൊക്കിയ സ്റ്റേഡിയത്തിൽ നിറഞ്ഞ അതേ ആരവം ലൈവ് വീഡിയോ കണ്ടവർക്കുണ്ടായി എന്നുള്ളതിന് തെളിവാണ് 500 ന് മുകളിൽ Share  രണ്ടായിരത്തിന് മുകളിൽ ലൈക്കുകളും കമന്റുകളും എന്തിന് മുപ്പതിനായിരത്തോളം ആളുകൾ വീഡിയോ കണ്ടു.

No comments