Breaking News

പള്ളി ഇമാമിനെ അൽഭുതപ്പെടുത്തിയ അമുസ്ലിം സുഹൃത്തിന്റെ വാക്കുകൾ

Ernakulam kakkanad padamugal ജുമാമസ്ജിദിൽ 10-3-2017 വെള്ളിയാഴ്ച ഇമാമിന്റെ പ്രസംഘത്തിനിടെ ഒരു അനുഭവം പറയുകയുണ്ടായി.

ഉസ്താദ് ഒരു കല്യാണ പന്തലിൽ ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ തൊട്ടടുത്തിരുന്ന ഒരു അമുസ്ലിം സുഹൃത്തിന് മുസ്ലിം സഹോദരൻ കറി വിളമ്പികൊണ്ടിരിക്കുമ്പോൾ അറിയാതെ കുറച്ച് കറി ആ അമുസ്ലിം സഹോദരന്റെ ദേഹത്തേക്കായി. അദ്ദേഹം ചൂടായില്ല പക്ഷെ ഒരു കാര്യം പറഞ്ഞു.
" നീ നിന്റെ നമസ്കാരത്തിൽ അശ്രദ്ധ  വരുത്തരുത് "

ഉസ്താദ് വിഷദീകരിച്ചു.
നമസ്കാരത്തിൽ അശ്രദ്ധ കാണിക്കുന്നവർ ജീവിതത്തിൽ അശ്രദ്ധരായിരിക്കും.
നമസ്കാരത്തിന് മുന്നോട്ട് വന്ന് നിൽക്കാതെ പിന്നോട്ട് പോയാൽ ജീവിതത്തിലും അവർ പിന്നോട്ട് പോകും. ജീവിതത്തിൽ നിങ്ങൾ ആരോടെങ്കിലും പിണക്കത്തിലാണൊ നമസ്കാര സമയത്ത് തോളോട് തോൾ ചേർന്ന് നമസ്കരിച്ചാൽ നിങ്ങളുടെ പിണക്കങ്ങളും മാറും. മറിച്ച് നിങ്ങൾ അവിടെയും വിടവ് കാണിച്ചാൽ  നിങ്ങളുടെ ബന്ധങ്ങൾക്കിടയിലും വിടവുണ്ടാകും.

നമ്മുടെ നമസ്കാരം കൃത്യസമയത്ത് നിർവ്വഹിക്കുക, ശ്രദ്ധയോട് കൂടി.
നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ...

No comments