ചുവപ്പൻ മലയാള സിനിമകൾ
ചുവപ്പിനോടുള്ള യുവാക്കളുടെ ആവേശം ചെറുതല്ലാത്തത് കൊണ്ട് തന്നെയായിരിക്കാം മലയാള സിനിമ വ്യവസായം പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. ഈ അടുത്തിറങ്ങിയ ഒരു സിനിമക്ക് കിട്ടിയ പ്രേക്ഷക പ്രതികരണം ഇതിന് ഉദാഹരണമാണ്.
മലയാള സിനിമയിലെ രണ്ട് പ്രമുഖ യുവ നടന്മാരുടെ സിനിമകൾകൂടി ബിഗ് സ്ക്രീനിലേക്കെത്തുന്നു. ഈ സിനിമകളുടെ പ്രമേയവും ചുവപ്പൻ രാഷ്ട്രീയം തന്നെയാണെന്നാ തോന്നുന്നത്.
യുവാക്കൾക്ക് അവരുടെ ക്യാമ്പസ് ജീവിതം ഓർക്കുമ്പോൾ തന്നെ ആവേശം കൊള്ളുന്നുണ്ടെങ്കിൽ ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമായവരുടെ ആവേശം കത്തിക്കയറും. ഇത്തരം കാഴ്ചപ്പാടുകളെ കച്ചവടവൽക്കരിക്കപ്പെടുന്നുണ്ടെങ്കിൽ നാം അത് തിരിച്ചറിയണം.
നല്ല സിനിമകളെ നിറഞ്ഞ കയ്യടിയോടെ സ്വീകരിക്കുന്ന പ്രേക്ഷകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കരുതെന്നെ സിനിമാക്കാരോട് എനിക്ക് പറയാനുള്ളൂ.

No comments