Breaking News

ചോറ് വെക്കാത്ത ദിവസങ്ങൾ നമ്മുടെ തറവാട്ടിലും ഒരുകാലത്തുണ്ടായിരുന്നു. ആരും ഒന്നും മറക്കരുത്

ദൈവനാമത്തിൽ ഭക്ഷണം കഴിക്കുകയും കഴിച്ച് കഴിഞ്ഞാൽ ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്ന എത്രപേർ നമുക്കിടയിലുണ്ട് ?

ഭക്ഷണത്തിന്റെ വില അറിയാത്ത ഒരുപാട് പേർ ഇന്നും നമുക്കിടയിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവർ ലോകത്തുണ്ടെന്ന് നാം മറക്കുന്നു. ദൈവം നമുക്ക് തന്ന വലിയ അനുഗ്രഹങ്ങളാണ് ഭക്ഷണവും വെള്ളവും നാം ദൈവത്തോട് നന്ദികേട് കാണിക്കരുത്.

ടീവിക്ക് മുന്നിലിരുന്നായിരിക്കും നമ്മളിൽ പലരും ഭക്ഷണം കഴിക്കാറുള്ളത്.  അല്ലെങ്കിൽ ഒരു കയ്യിൽ മൊബൈലുമായി. വീട്ടിലെ പ്രായം ചെന്നവർ ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് ആരും കണ്ടിട്ടുണ്ടാകില്ല. കാരണം അവർക്ക് അതിന്റെ വില അറിയാം.

 എന്റെ ഉപ്പ ഒരിക്കൽ എന്നോട് പറഞ്ഞു
"ഞാൻ നാട്ടൽ കൂലിപ്പണി എടുത്തിരുന്ന കാലത്ത് എല്ലാ വീട്ടി ൽ നിന്നും കഞ്ഞിയാണ് കിട്ടാറ്, എന്നാൽ ഒരു വീട്ടിൽ നിന്നും ചോറ്  കിട്ടാറുണ്ട്. കൂലി അണ പൈസ കുറഞ്ഞാലും എല്ലാവരും അവിടേക്കാണ് ജോലിക്ക് പോകാറ്. കാരണം ചോറ് കിട്ടും "

നമ്മുടെ ഒക്കെ തറവാട്ടിൽ ഒരു കാലത്ത് ചോറ് വെക്കാത്ത ദിവസങ്ങളുണ്ടായിരുന്നു.  ഇന്ന് നമുക്ക് ഒരു പാട് സൗഭാഗ്യങ്ങളുണ്ട് നമ്മളതിൽ അഹങ്കരിക്കരുത്. ദൈവത്തോട് നന്ദിപറയുക.  ഒരാളെ എങ്കിലും നിങ്ങൾക്ക്  സഹായിക്കാൻ കഴിയുമെങ്കിൽ നിങ്ങളത് ചെയ്യുക. ദൈവത്തിന്റെ ഇഷ്ട ദാസന്മാരിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തട്ടെ...

No comments