Breaking News

ഹർത്താലിൽ നിന്ന് ഹോട്ടലുകളെ ഒഴിവാക്കുക

ഹർത്താൽ  ദിനത്തിൽ റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറഞ്ഞെങ്കിലും കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു.

എറണാകുളത്താണ് ഞാൻ ജോലി ചെയ്യുന്നത്. രാവിലെ ഒരു ചായകുടിക്കാൻ ടൗണിലേക്കിറങ്ങി എല്ലാ കടകളും അടഞ്ഞ് കിടക്കുന്നു. അടുത്തുള്ള സ്ഥലങ്ങളിലൊക്കെ കറങ്ങി ഒടുവിൽ ഞാൻ അവിടെ എത്തി, ആ ചായക്കടയിൽ. നല്ല തിരക്കായിരുന്നു. എന്നെപ്പോലെ വന്നവരായിരിക്കും ഇവരും. നാവിന് ഇണങ്ങിയ രുചിനോക്കി കഴിക്കാനുള്ള വിവിധതരം പലഹാരങ്ങൾ ഇന്ന് എന്റെ മുന്നിലില്ല. ഒരു ചായയും ഒരു  കടിയും എടുത്തു.

ഹർത്താലുകൾകൊണ്ട് നേട്ടങ്ങൾ ഉണ്ടാകുന്നത് ആർക്കാണെന്ന് എനിക്കറിയില്ല. ദിവസവും ഹോട്ടലുകളിൽനിന്ന് മാത്രം food കഴിക്കുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. കടകൾ അടഞ്ഞ് കിടന്നാൽ നാം പട്ടിണി കിടക്കേണ്ടി വരും. പണം പോക്കറ്റിൽ മടക്കിവെച്ചാൽ വിശപ്പ് മാറില്ല.

ഹർത്താൽ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കാവില്ലായിരിക്കാം നിങ്ങൾ ഇനി എങ്കിലും  ഹർത്താലിൽ നിന്ന് ഹോട്ടലുകളെ ഒഴിവാക്കുക.

No comments