Breaking News

എന്റെ സ്വാതന്ത്ര്യവും എന്റെ അവകാശവും ഇന്നലെ മൺമറഞ്ഞ് പോയവരുടെ പ്രതിഷേധ സമരങ്ങളിൽ നിന്നും ഉയർന്ന് വന്നതാണ്.

 ചിലപ്പോഴൊക്കെ നാം കാണാറുള്ള ഒരു കാഴ്ചയാണ് പ്രതിഷേധ പ്രകടനങ്ങൾ. എന്നാൽ ഈ പ്രതിഷേധ പ്രകടനങ്ങൾ എല്ലാവർക്കും ഒരുമിച്ച് നടത്തിയാലെന്താ കുഴപ്പം.

സ്വന്തം പാർട്ടിയുടെ വലുപ്പം കാണിക്കാനുള്ളതാണൊ പ്രതിഷേധ പ്രകടനങ്ങൾ ?
ആത്മാർത്ഥതയുണ്ടെങ്കിൽ കൊടിയുടെ നിറം നോക്കാതെ നീതിക്ക് വേണ്ടി കൈകോർക്കാൻ ഇവിടെ എത്രപേർ കാണും ?
റോഡരികിൽ വലിച്ച് കെട്ടിയ പ്രതിഷേധ ബാനറുകളിൽ  വെണ്ടക്ക അക്ഷരത്തിൽ നിങ്ങളുടെ പാർട്ടിയുടെ പേര് എഴുതിയ ആത്മാർത്ഥത എങ്കിലും പ്രതിഷേധം എന്ന വാക്കിന് കൊടുക്കണെ...


എന്റെ സ്വാതന്ത്ര്യവും എന്റെ അവകാശവും ഇന്നലെ മൺമറഞ്ഞ് പോയവരുടെ പ്രതിഷേധ സമരങ്ങളിൽ നിന്നും ഉയർന്ന് വന്നതാണ്. നീതിക്ക് വേണ്ടി പോരാടുന്നവർക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്ന എല്ലാവരുടെയും ഉള്ളിൽ കാണും സ്നേഹസമ്പന്നമായ ഒരു ഹൃദയം.


തൊലിയുടെ നിറം നോക്കാതെ, മതത്തിന്റെ പേര് നോക്കാതെ, പാർട്ടിയുടെ ചിന്നം നോക്കാതെ നല്ല നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം...

No comments