Breaking News

5 km Taxi യാത്ര വെറും 2 രൂപക്ക്, അതും കൊച്ചിയിൽ. ഞെട്ടിത്തരിച്ച് എന്റെ സുഹൃത്ത്.


ഒരു വർഷമായി UBER TAXI ഉപയോഗിക്കുന്ന എന്റെ സുഹൃത്ത് കഴിഞ്ഞ ദിവസം വാഴക്കാലയിൽ നിന്നും കാക്കനാട്ടേക്കുള്ള യാത്ര അവസാനിച്ചപ്പോൾ മൊബൈലിലേക്ക് SMS വന്നു ' 52 രൂപ , അതിൽ 50 രൂപ offer ' ലഭിച്ചു. 2 രൂപ ചില്ലറയില്ലെങ്കിൽ വേണ്ട എന്ന് Driver പറഞ്ഞു.

കൊച്ചിയിൽ ഓട്ടോകാർക്കും, ടാക്സിക്കാർക്കും വെല്ലുവിളിയായി UBER വിലസുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. മിതമായ നിരക്കിൽ A/C car ലുള്ള യാത്ര തന്നെ പ്രധാന ആകർഷണം.

കൊച്ചി നഗരത്തിന്റെ ഏത് കോണിലിരുന്നും മൊബൈൽ ആപ്പിൽ യാത്ര വിവരം നൽകിയാൽ ഉടൻ തന്നെ UBER TAXI എത്തും. സ്ത്രീകൾ തനിച്ചുള്ള യാത്ര സുരക്ഷയുടെ ഭാഗമായി പ്രിയപ്പെട്ടവർക്ക് യാത്രയുടെ എല്ലാ വിവരങ്ങളും SMS വഴി ലഭിക്കുകയും ചെയ്യും.

Metro Train വരുന്നതോടെ തല ഉയർത്താൻ പോകുന്ന കൊച്ചിയുടെ വീഥികളിൽ ചീറിപ്പായുന്ന UBER TAXI കൊച്ചിയെ സ്മാർട്ടാക്കുന്നു.

No comments