Breaking News

സൗന്ദര്യ സങ്കൽപ്പങ്ങളുടെ ഈറ്റില്ലം, ബാർബർ എന്ന കലാകാരൻ

എല്ലാവർക്കും പ്രിയപ്പെട്ട സ്ഥലമാണ് ബാർബർ ഷോപ്പ്, പ്രത്യാകിച്ച് യുവാക്കൾക്ക്. എല്ലാ നാടുകളിലും ഇവരുണ്ടാകും ജനങ്ങൾക്ക് പ്രിയപ്പെട്ടവരായി അവരുടെ ഇഷ്ടത്തിനനുസരിച്ച് സൗന്ദര്യം തേച്ച് മിനുക്കാൻ.

അനുകരണങ്ങൾക്ക് പിറകെ പോകുന്ന ഒരു തലമുറയുള്ള നാട്ടിൽ ഇവർക്ക് പണിക്ക് ഒരു കുറവുമില്ല. നാട്ടിൽ എന്ത് ആഘോഷം വന്നാലും ബാർബർമാർ തിരക്കിലായിരിക്കും. മുടി വെട്ടാനില്ലങ്കിലും ബാർബർ ഷോപ്പ് കണ്ടാൽ ഒന്ന് കയറും പിന്നെ കണ്ണാടിയിൽ നോക്കി മുടി ചീകി ഇറങ്ങിപ്പോകും.

ഫോൺ വിളിച്ച് വരെ ബാർബറിന്റെ സമയം ബുക്ക് ചെയ്യുന്നവരുണ്ട്, ചിലർ വീട്ടിൽ പോയി വരെ കൂട്ടികൊണ്ട് വരും. പലസ്ഥലങ്ങളിലും ഇന്ന് അന്യസംസ്ഥാനക്കാർ ഈ മേഖല കയ്യടക്കുമ്പോൾ മലയാളി ബാർബർമാർ പ്രിയപ്പെട്ടവർ തന്നെയാണ്.
കൃത്യസമയത്ത് കട തുറക്കാത്തതും, ചില ദിവസങ്ങളിൽ അവധി എടുക്കുന്നതുമായ കാരണത്താൽ ഇന്ന് പലരും അന്യസംസ്ഥാനക്കാരുടെ ബാർബർ ഷോപ്പിനെ ആശ്രയിക്കുന്നു.

പുരുഷന്റെ സൗന്ദര്യം മുഖത്താണ് എന്നതിന് തെളിവാണ് ഇന്നത്തെ യുവാക്കൾ, അവർ താടിയിലും തലമുടിയിലും വ്യത്യസ്ഥത കൊണ്ടുവരുമ്പോൾ ചിലർ ഇവരെ ഫ്രീക്കൻ എന്ന് വിളിക്കുന്നു.

No comments