തിരക്കേറിയ പുത്തനത്താണിയിലെ തിരക്കൊഴിഞ്ഞ സ്ഥലം.
തിരക്കേറിയ പുത്തനത്താണിയിലെ തിരക്കൊഴിഞ്ഞ സ്ഥലം.
ദേശീയപാത കടന്ന് പോകുന്ന പുത്തനത്താണി ടൗൺ. തിരക്കേറിയ പുത്തനത്താണിയിലെ നിത്യ കാഴ്ചയാണ് ഗതാഗതക്കുരുക്ക്. അധികാരികൾ ഗതാഗത നിയന്ത്രണം ( one way) നടപ്പാക്കിയിട്ടും പുത്തനത്താണിയിലെ ഗതാഗതക്കുരുക്കിന് പൂർണ്ണമായും പരിഹാരമായില്ല.
തുരുന്നാവായ റോഡിലെയും, തിരൂർ റോഡിലെയും അനധികൃത വാഹന പാർക്കിംഗാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. ഇവിടെ ബസുകൾ പാർക്ക് ചെയ്യുന്നത് മറ്റ് വാഹനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പുത്തനത്താണിയിൽ ഒരു ബസ് സ്റ്റാന്റ് ഉണ്ടായിട്ട് എന്ത് കൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല ?
ദേശീയ പാതയിലൂടെ കടന്ന് പോകുന്ന ദീർഘ ദൂര ബസുകളൊഴികെ മറ്റെല്ലാ ബസുകളും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാൻ തുടങ്ങിയാൽ ഒരു പരിധി വരെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
No comments