തിരൂരിൽ വാഹനം പാർക്ക് ചെയ്യാൻ പ്രവാസിക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ടി വന്നു. ഇങ്ങനെ എത്രകാലം.
തിരക്കേറിയ തിരൂർ ടൗണിൽ വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്ന ഒരുപാട് പേരെ കാണാം. Parking customers only എന്ന ബോഡുകൾ കണ്ട പ്രവാസി തന്റെ വാഹനം പാർക്ക് ചെയ്യാൻ ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ടി വന്ന രസകരമായ അനുഭവം
'തീരൂരിൽ രാവിലെ ഒരു അത്യാവശ്യത്തിനു കാറുമായി പോയതാണ്. എവിടെയും പാർക്കിംഗ് ഇല്ല. ചില കടകളുടെ മുമ്പിൽ പാർക്കിംഗ് സ്ഥലം ഉണ്ട്, എന്നാൽ കടകളിലേക്ക് വരുന്നവർ മാത്രം പാർക്ക് ചെയ്യുക എന്ന ബോർഡ് ഉണ്ട് എല്ലായിടത്തും. അര മണിക്കൂറോളം പാർകിങ്ങിനായി തീരൂരിൽ കറങ്ങി. അവസാനം ഒരു ലാബിന്റെ മുന്നിൽ നിർത്തി. അപ്പോൾ ഒരാൾ ഓടി വന്നു. ഇവിടെ വണ്ടി നിർത്തരുത് രോഗികൾ വരാനുള്ളതാണ്. ഇവിടെ നിന്ന് പോയാലോ വേറെ പാർക്കിംഗ് കിട്ടില്ല.
അത് കൊണ്ട് ഞാനും ബ്ലഡ് ടെസ്റ്റ് ചെയ്യാൻ വന്നതാണ് എന്ന് പറഞ്ഞു. അപ്പോൾ അയാൾ വേഗം കാർ ശരിയായി നിർത്തുവാൻ സൈഡ് എല്ലാം പറഞ്ഞു തന്നു.
വണ്ടി നിർത്തി ലാബിൽ കയറി. ഒരു ചായ കട ആയിരിന്നെങ്കിൽ, ചായയും പരിപ്പ് വടയും പറയാമായിരുന്നു.
എന്താണ് വേണ്ടത് എന്ന് ലാബിലെ സ്റ്റാഫ് ചോദിച്ചു. എന്ത് പറയും? അവിടെ പ്രൈസ് ലിസ്റ്റ് നോക്കിയപ്പോൾ ഷുഗർ ടെസ്റ്റ് പത്തു രൂപ.
വേഗം ഷുഗർ ടെസ്റ്റ് ചെയ്തു, പത്തു രൂപ കൊടുത്തു. റിസൾട്ട് അരമണിക്കൂർ കഴിഞ്ഞാൽ കിട്ടുമെന്ന് പറഞ്ഞു.
ഞാൻ ശരി പറഞ്ഞു അവിടെ നിന്നും ഓടി. അത്യാവശ്യ കാര്യങ്ങൾ തീർത്തു രണ്ടു മണിക്കൂർ കൊണ്ട് തിരിച്ചു വന്നു റിസൾട്ട് വാങ്ങി.
രണ്ടു മണിക്കൂർ കാർ പാർക്കിംഗ്. കൂടെ ബ്ലഡ് ടെസ്റ്റ്, എല്ലാത്തിനും കൂടെ പത്തു രൂപ. ലാഭം തന്നെ.
ഇനി ഗൾഫിലേക്ക് തിരിച്ചു പോകും മുൻപ് എത്ര തവണ ബ്ലഡ് ടെസ്റ്റ് ചെയ്യേണ്ടി വരുമോ ആവോ? '
No comments