Breaking News

ആണുങ്ങൾ ഉണ്ടാക്കുന്ന മീൻ കറിക്ക് അല്ലേലും ഒരു പ്രത്യാക രുചിയാ


വീട്ടിലുണ്ടാക്കുന്ന ഭക്ഷണ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ, എന്നാലും ഇടക്ക് രുചിതേടി ഹോട്ടലുകളിൽ പോകാറുണ്ട് നമ്മളിൽ പലരും. ഹോട്ടൽ ഭക്ഷണം കഴിക്കുന്നതിന് തൊട്ട് മുൻപ് നമ്മെ കാത്ത് വീട്ടിൽ ഭക്ഷണം കാത്തിരിപ്പുണ്ടൊ എന്ന് കൂടി ഓർക്കുന്നത് നല്ലതായിരിക്കും.

എന്റെ കൂടെ എറണാകുളത്ത് ജോലി ചെയ്യുന്നവരും താമസിക്കുന്നവരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്. സംസാരത്തിലും സംസ്കാരത്തിലും മാത്രമല്ല ഞങ്ങൾക്കിടയിൽ വ്യത്യസ്ഥത നിലനിൽക്കുന്നത്, മാറി മാറി പാചകം ചെയ്യുന്നത് കൊണ്ട് തന്നെ ഞങ്ങളുണ്ടാക്കുന്ന സാമ്പാറിന് പോലും വ്യത്യസ്ഥ രചികളാണ്.

പാചകം ചെയ്യാൻ അറിയാത്തത് കൊണ്ട് അടുക്കളയിൽ എനിക്ക് സ്ഥാനമില്ല. എന്നാലും മീൻ കറി വെക്കുന്ന ദിവസങ്ങളിൽ ഞാനും കൂടും, മറ്റെന്ത് കറിവെക്കാൻ പഠിച്ചില്ലെങ്കിലും മീൻ കറി വെക്കാൻ പഠിക്കണം. ഇടുക്കിക്കാരനും, കോട്ടയംകാരനും, വയനാട്ടുകാരനുമൊക്കെ ഉണ്ടാക്കുന്ന മീൻ കറി തിളച്ച് മറിയുമ്പോഴെ എന്റെ നാവിൽ വെള്ളമൂറും. ആ മീൻ കറിക്കും ചോറിനും മുൻപിൽ  ബിരിയാണി വരെ തോറ്റ് പോകും.

അടുക്കള ഭരണം പിടിച്ചെടുത്ത സ്ത്രീ കൊതിയൂറും വിഭവങ്ങൾ ഒട്ടനവധി ഉണ്ടാക്കി യിട്ടും, ആണുങ്ങളുണ്ടാക്കുന്ന മീൻ കറിയുടെ രഹസ്യം ഇന്നും അവർക്ക് മനസ്സിലായിട്ടില്ല.
ഹോട്ടലിലെ മീൻ കറി പോലും ആ രഹസ്യം കാത്ത് സൂക്ഷിക്കുന്നു.

1 comment: