Breaking News

ഇവിടെ നിന്നാൽ, അറിയാതെ കണ്ണ് നിറഞ്ഞ് പോകും.


ജീവിതം എപ്പോഴും മനോഹരമാക്കാൻ ശ്രമിക്കുന്നവനാണ് പ്രവാസി. തന്റെ ഒരു നേരത്തെ ആഹാരം മുടങ്ങിയാലും കുടുംബത്തെ ഊട്ടാൻ നെട്ടോട്ടമോടുന്നവൻ. പ്രവാസത്തെ പ്രണയിക്കുന്ന പ്രവാസിയെ പ്രണയിക്കാൻ പ്രിയപ്പെട്ടവർ മറന്ന് പോകരുത്...

വീട്ടിൽ നിന്ന് അനുജൻ ഇറങ്ങുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം അവൻ വിദേശത്തേക്ക് പോകുകയാണ്. ഞങ്ങൾ എയർപോർട്ടിലെത്തി. അനുജൻ ഞങ്ങളോട് യാത്ര പറഞ്ഞ് എയർപോർട്ടിനകത്തേക്ക് കയറുമ്പോൾ 35 വർഷം പ്രവാസ ജീവിതം നയിച്ച എന്റെ ഉപ്പയുടെ കണ്ണുകളും നിറഞ്ഞു.

അവന് ബോഡിംഗ്‌ പാസ് കിട്ടുന്നവരെ ഞങ്ങൾ പുറത്ത് കാത്ത് നിന്നു. നിരവധി പേർ അവിടെയുണ്ട്. കൂടുതലും പ്രവാസിയെ യാത്ര അയക്കാൻ വന്നവരാണ്.
കുഞ്ഞ് മക്കളെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് നിറകണ്ണുമായ് പോകുന്ന പ്രവാസികൾ...
പ്രിയപ്പെട്ടവരോട് യാത്ര പറഞ്ഞ്, തിരിഞ്ഞ് നടക്കുമ്പോഴുള്ള പ്രവാസിയുടെ ഹൃദയമിടിപ്പും സങ്കടവും അനുഭവിച്ചറിയേണ്ടത് തന്നെയാണ്.

കൺമുന്നിൽ നിന്ന് മറയുന്നവരെ പ്രിയപ്പെട്ടവർ പുറത്ത് കാത്ത് നിൽക്കും...
ബോഡിംഗ് പാസ് കിട്ടി കഴിഞ്ഞാൽ അവൻ ദൂരെ നിന്നും കൈവീശി കാണിക്കുനതും കണ്ടാലെ അവർ തിരിച്ച് പോകു...
പ്രിയപ്പെട്ടവരുടെ കൂടെയുള്ള നല്ല നാളുകൾ സ്വപ്നം കണ്ട് പ്രവാസിയുടെ ജീവിതം അവിടെ തുടങ്ങുകയാണ്...

പണത്തിന് വേണ്ടി മാത്രം ജീവിച്ച് നാം ജീവിതം പാഴാക്കരുത്...

No comments