കൊടിയുടെ നിറം നോക്കാതെ മാതൃകാപരമായ ഈ വികസന പ്രവർത്തനത്തെ നമുക്ക് അഭിനന്ദിക്കാം.
ഒരു പക്ഷെ കേരള ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു MLA അദ്ധേഹത്തിന്റെ മണ്ഡലത്തിലെ സ്കൂളുകളിലേക്കായി ഏഴോളം ബസ്സുകൾ നൽകിയത്. സത്യത്തിൽ ഒരു വയനാട്ടുകാരൻ തിരൂരിൽ വന്ന് കാണിച്ചുകൂട്ടിയ വികസനങ്ങൾ ചെറുതൊന്നുമല്ല എന്ന് മണ്ഡലത്തിലൂടെ ഒന്ന് യാത്ര ചെയ്താൽ ആർക്കും മനസ്സിലാകും.
പ്രൈവറ്റ് ബസ്സിലെ വിദ്യാർത്ഥികളുടെ യാത്ര പലപ്പോഴായി നാം കണ്ടിട്ടുള്ളതാണ്. തിരൂർ മണ്ഡലത്തിലെ കുറച്ച് വിദ്യാർത്ഥികൾക്കെങ്കിലും ആശ്വാസമാകുന്നതാണ് തിരൂരിന്റെ MLA സി.മമ്മൂട്ടിയുടെ ഈ മാതൃകാപരമായ വികസന പ്രവർത്തനം.
പാർട്ടി കൊടിയുടെ നിറം നോക്കി വികസം കണ്ടില്ലെന്ന് നടിക്കരുത്. നാടിന് വേണ്ടി, ജനനന്മക്ക് വേണ്ടി വികസനം ആര് കൊണ്ട് വന്നാലും അത് നാം അംഗീകരിക്കണം.
തിരൂരിന്റെ MLA അദ്ധേഹത്തിന്റെ കടമ നിർവ്വഹിക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തെ നമുക്ക് അഭിനന്ദിക്കാം...
ഇനിയും ഒരുപാട് വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും നമ്മുടെ ഭരണാധികാരികൾക്ക്...
എങ്ങിനെ...? എന്ത്....? നാം കാണിച്ചു കൊടുക്കണം അവർക്ക്...
നമ്മുടെ നാടിന്റെ ആവശ്യങ്ങൾ ഭരണാധികാരികളെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിയണം... അവിടെയാണ് നമ്മുടെ വിജയം...
No comments