Breaking News

with Uppilittath ഉപ്പിലിട്ടത്

മധുരത്തേക്കാളും പ്രിയം നമുക്ക് ഉപ്പിലിട്ടതിനോടായിരിക്കും. കാഴ്ചയിൽതന്നെ നമ്മുടെ നാവിൽ കൊതിയൂറിപ്പിക്കുന്ന കാര്യത്തിൽ ഇവനെ വെല്ലാൻ ആരുമില്ല.
കഴിഞ്ഞദിവസം എന്റെ സുഹൃത്ത് നൗഫൽ കോഴിക്കോട് ബീച്ചിൽ പോയ അനുഭവം ഫൈസ് ബുക്കിൽ പങ്കുവെക്കുകയുണ്ടായി. അവിടുത്തെ കാറ്റും ഉപ്പിലിട്ടതും അങ്ങനെ രസകരമായ മുഹൂർത്തങ്ങൾ. ഇത് തന്നെയാ എനിക്കും പറയാനുള്ളത്.  കടലിനെ തൊട്ട് കരയിലേക്കെത്തുന്ന കാറ്റുപോലും കേൾക്കാതെ സ്വകാര്യം പങ്കുവെക്കുന്ന യുവമിഥുനങ്ങളും ആകാഷം മുട്ടെ പട്ടം പറത്തുന്ന കുരുന്നുകളും അവർക്കിടയിൽ ഉല്ലസിക്കുന്ന മറ്റുചിലരും. അവിടെ എത്തുന്നവരെ കാത്തിരിക്കുന്ന പ്രധാന വിഭവം ഉപ്പിലിട്ടതാണ്. കാഴ്ച്ചയിൽ തന്നെ മനുഷ്യന്റ മനം നിറയ്ക്കുന്ന ഈ വിഭവം വിൽക്കാൻ ഒരുപാട് പേരുമുണ്ട്. ഇന്ന് ഇവിടുത്ത്കാർക്ക് ഇത് നല്ലൊരു വരുമാന മാർഗ്ഗം കൂടിയാണ്.
കൈ വണ്ടികളിൽ അടുപ്പിച്ച് വെച്ച ഭരണികുപ്പികളിലായി നിറഞ്ഞിരിക്കുന്ന ഇനങ്ങളിൽ പ്രമുഖർ ആപ്പിൾ, പൈനാപ്പിൾ, പേരക്ക, നെല്ലിക്ക, കാരറ്റ് , മാങ്ങ, അങ്ങനെ ഒരുപാട് കൂടെ ടച്ചിങ്ങിന് മുളക് ചമ്മന്തിയും സായാഹ്നം ആസ്വതിക്കാനെത്തുന്നവർക്ക് ഇവർ എന്നും പ്രിയപ്പെട്ടത് തന്നെ.

1 comment: