Breaking News

A boy from Malappuram to the Kerala Police


ഒരു കാലത്ത് മലപ്പുറത്തെ ഏതൊരു സർക്കാർ ഓഫീസുകളിലെയും ഒട്ടുമിക്ക ജീവനക്കാരും അന്യജില്ലക്കാർ ആയിരുന്നു. മാറ്റത്തിന്റെ കാറ്റ് മലപ്പുറത്തിന്റെ മണ്ണിലും വീശിത്തുടങ്ങിയിരിക്കുന്നു. ഇന്ന് കേരളത്തിന്റെ പല കോണുകളിലുള്ള സർക്കാർ ഓഫീസുകളിലും മലപ്പുറത്ത് നിന്നുള്ള ജീവനക്കാർ എത്തിത്തുടങ്ങിയിരിക്കുന്നു.

കൂട്ടുകുടുംബത്തിന്റെ വിശപ്പടക്കാൻ ഒരു തലമുറ കടൽ കടക്കാൻ തയ്യാറായപ്പോൾ രക്ഷപ്പെട്ടത് അവരുടെ കുടുംബം മാത്രമായിരുന്നില്ല, ഒരു നാട് തന്നെ ആയിരുന്നു. സമ്പത്തിന് വേണ്ടി കൂട്ടുകുടുംബത്തെ വിട്ട് ഇന്നും വിദേശത്ത് ജോലി ചെയ്യുന്നവർ നമുക്കിടയിലുണ്ട്. എന്നാൽ പുത്തൻ തലമുറക്ക് ഗൾഫിനോട് അത്ര പ്രണയമില്ല.

മലപ്പുറത്തെ പുത്തൻ തലമുറ ഇന്നൊരുപാട് മാറി. ചിലർ കച്ചവടം ചെയ്യുന്നു, ചിലർ രാജ്യത്തിന്റെ പല കോണിലും പ്രൊഫഷണൽ ജോലികൾ ചെയ്യുന്നു, ചിലർ സ്വയം തൊഴിൽ ചെയ്യുന്നു. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്ഥമായി ഒരു കൂട്ടർ സർക്കാർ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നു. ഇവർക്കിന് ചെറുതും വലുതുമായ കൂട്ടായ്മകളുണ്ട്, ദിവസവും ഇവർ പഠനത്തിന് വേണ്ടി ഒരുമിക്കാറുമുണ്ട്.

എല്ലാ അവസരങ്ങളും വേണ്ടെന്ന് വെച്ച് തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ പരിശ്രമിക്കുന്നവനാണ് എന്റെ സുഹൃത്ത് Nasar. കേരള പോലീസിന്റ യൂണിഫോമിട്ട് ഇന്നവൻ ആദ്യമായ് ജോലിക്ക് പോകാൻ തുടങ്ങി...
ഇവന്റെ വിജയത്തിൽ നമുക്കും അഭിമാനിക്കാം...
ആശംസകൾ...

No comments