Breaking News

തൊണ്ടിമുതലുമായി അദ്ധ്യാപകൻ എന്നെ പിടിച്ചു, ശിക്ഷിച്ചു. തെറ്റ് ഞാൻ അന്നേ തിരുത്തി.


എന്‍റെ അധ്യാപകനായ പ്രിയ ഷുക്കൂര്‍ മാസ്റ്റര്‍ തെക്കന്‍ കുറ്റൂര്‍ എ.എം.എല്‍.പി സ്കൂളിന്‍റെ പ്രധാന അധ്യാപകനായി ചാര്‍ജ്ജെടുത്ത വിവരം അറിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്,
ഷുക്കുര്‍ മാഷിന് അഭിനന്ദനങ്ങൾ...

"വർഷങ്ങൾക്ക് മുൻപ് ഞാൻ AMLP സ്കൂളിൽ പഠിക്കുമ്പോൾ, ഒരിക്കൽ മിഠായി വാങ്ങാൻ ചേട്ടന്റെ പോക്കറ്റിൽ നിന്നും മോഷ്ടിച്ച പണവുമായി എന്നെ ഷുക്കൂർ മാസ്റ്റർ പിടികൂടി. എന്നെ ഒരുപാട് ചോദ്യം ചെയ്തു... അന്ന് ഞാൻ കൊണ്ട അടിയുടെ വേദന ഇപ്പോഴും ഓർമ്മയിലുണ്ട്...
പ്രായത്തിന്റെ ചാപല്യം കൊണ്ട് ഞാൻ ചെയ്ത്പോയ തെറ്റ് തിരുത്താൻ എനിക്ക് കൂടുതൽ സമയം വേണ്ടി വന്നില്ല..."

അഛനമ്മമാർക്ക് മക്കളോടുള്ള അതേ ഉത്തരവാദിത്വം അദ്ധ്യാപകർക്കുമുണ്ടെന്ന് നാം തിരിച്ചറിയണം.

നാളെയുടെ വാഗ്ദാനങ്ങളായ ഞങ്ങളുടെ കുഞ്ഞുമക്കള്‍ക്ക് നല്ലശിക്ഷണത്തോട് കൂടിയും കാര്യക്ഷമതയോട് കൂടിയുള്ള മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ബഹുമാന്യനായ എന്റെ പ്രിയ അദ്ധ്യാപകന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

"ഒന്നാം ക്ലാസ്സിൽ അലി മാഷിന്റെ ക്ലാസ്സിലിരിക്കുമ്പോൾ മേൽക്കൂരയിൽ നിന്നും ഒര് ഓട് താഴെ വീണപ്പോൾ അലി മാഷ് ഞങ്ങളെയും കൊണ്ട് പുറത്തേക്കോടി... "
എന്നാൽ ഇന്ന് എന്റെ ആദ്യ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറി.

കുട്ടികള്‍ക്ക് ആവശ്യമായ മികച്ച ഭൗതീക സൗകര്യങ്ങൾ മാനേജ്മെന്‍റും, നാട്ടുകാരും, പി.ടി.എയും, അധ്യാപകരും, ക്ലബ്ബുകളും, സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഒരുക്കികഴിഞ്ഞു.

എന്റെ പ്രിയ അദ്ധ്യാപകരോട്.....
ഇനി വരാൻ പോകുന്ന തലമുറയിൽ നിന്ന് പ്രതിഭകളെ വളർത്തിയെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ അതൊരിക്കലും നിങ്ങളുടെ പരാജയമല്ല... എന്നാൽ,
സമൂഹത്തിന് വെല്ലുവിളിയായി ഇവരിലാരെങ്കിലും വളർന്ന് വന്നാൽ....... ?

No comments